Nomination Paper Submission
News Politics

 നാമനിര്‍ദേശ പത്രിക സമര്‍പ്പണം: അവസാന ദിവസം ഇന്ന്; നാളെ സൂക്ഷ്മ പരിശോധന

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും.  നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. 


 ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പ്; 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

 സം​സ്ഥാ​ന​ത്ത് വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബു​ധ​നാ​ഴ്ച 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു.  പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ നാ​മ നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.  മാ​ര്‍​ച്ച് 28 ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​തു മു​ത​ല്‍ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ആ​കെ 143 സ്ഥാ​നാ​ർ​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​തു​വ​രെ ആ​കെ ല​ഭി​ച്ച​ത് 234 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ്. ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കൊ​ല്ല​ത്തും തൃ​ശൂ​രു​മാ​ണ്(11 വീ​തം).  ഓ​രോ മ​ണ്ഡ​ല​ത്തി​ലും ല​ഭി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ വി​വ​രം: തി​രു​വ​ന​ന്ത​പു​രം- അ​ഞ്ച്, ആ​റ്റി​ങ്ങ​ല്‍ – ഏ​ഴ്, കൊ​ല്ലം – അ​ഞ്ച്, പ​ത്ത​നം​തി​ട്ട- ആ​റ്, മാ​വേ​ലി​ക്ക​ര- മൂ​ന്ന്, ആ​ല​പ്പു​ഴ- ഏ​ഴ്, കോ​ട്ട​യം-11, ഇ​ടു​ക്കി-10, എ​റ​ണാ​കു​ളം- ഏ​ഴ്, ചാ​ല​ക്കു​ടി- ആ​റ്. തൃ​ശൂ​ര്‍ -13, ആ​ല​ത്തൂ​ര്‍-​നാ​ല്, പാ​ല​ക്കാ​ട് – നാ​ല്, പൊ​ന്നാ​നി – ഏ​ഴ്, മ​ല​പ്പു​റം-​ഒ​ൻ​പ​ത്, കോ​ഴി​ക്കോ​ട് – ഒ​ൻ​പ​ത്, വ​യ​നാ​ട് – ഏ​ഴ്, വ​ട​ക​ര- അ​ഞ്ച്, ക​ണ്ണൂ​ര്‍ – 17, കാ​സ​ര്‍​കോ​ട്- 10 എ​ന്നി​ങ്ങ​നെ​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *