കൊച്ചി:
നൂറുകണക്കിന് പ്രവർത്തകരുടെ കണ്ഠത്തിൽ നിന്നും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉയർന്നു കേൾക്കുന്നതിന്റെ പശ്ചാത്തലത്തിൽ തോപ്പുംപടി പ്യാരി ജംഗ്ഷനിൽ നിന്നും എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം ആരംഭിച്ചു.
ഇരുചക്രവാഹനങ്ങളിൽ അകമ്പടിയായി നൂറുകണക്കിന് പ്രവർത്തകർ, താളമേളങ്ങൾ പശ്ചിമ കൊച്ചിയുടെ വീഥികളിലൂടെ ആവേശം വിതറി സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ ഇരു വശങ്ങളിലും തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങി.
തോപ്പുംപടി പ്യാരി ജംഗ്ഷനിൽ ബി ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ . രാധാകൃഷ്ണൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.
മോദിയുടെ ഗ്യാരണ്ടിക്ക് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ. സഖ്യത്തിന്റെ ഈ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കേരള രാഷ്ട്രീയം മാറ്റിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എൻ. എൽ. ജയിംസ്, ടി.ജി വിജയൻ, സംസ്ഥാന സമിതിയംഗം പദ്മജ എസ്. മേനോൻ, മണ്ഡലം പ്രസിഡണ്ട് കെ.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
പ്യാരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വാഹന പര്യടനം മുണ്ടംവേലി നേവിനഗർ, കണ്ണമാലി എ.ടി.ഡി. ജംഗ്ഷൻ, കണ്ടക്കടവ് ജംഗ്ഷൻ, ഗൊണ്ട് പറമ്പ്, സൗത്ത് ചെല്ലാനം, കുമ്പളങ്ങി സൗത്ത്, ഇല്ലിക്കൽ ജംഗ്ഷൻ, നോർത്ത് കുമ്പളങ്ങി, എസ്. വി.ഡി. ജംഗ്ഷൻ പള്ളുരുത്തി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളുരുത്തി വാര്യം ജംഗ്ഷനിൽ സമാപിച്ചു.