തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.
Related Articles
വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്
വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? അതോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകൾ അടുക്കുമ്പോൾ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് Read More…
ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ?ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ?ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം Read More…
ആശ വർക്കർമാരുടെ പ്രതിഫലം ഉയർത്തി; 31.35 കോടി അനുവദിച്ച് സർക്കാർ
ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം.