Lawyer
kerala news News

കടുത്ത ചൂട്: മെയ് 31 വരെ അഭിഭാഷകന്‍ കറുത്ത ഗൗണ്‍ ധരിക്കേണ്ട

 കൊച്ചി: സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി ഫുള്‍കോര്‍ട്ട് പ്രമേയം.ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെ ഈ സ്ഥിതി തുടരും. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *