കൊച്ചി: ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു. എങ്കിലും രാവിലെ മുതൽ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു. പുലർച്ചെ മുതൽ തന്നെ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരെ സ്വീകരിച്ചു. രാവിലെ പത്ത് മണി വരെ സന്ദർശകരെ സ്വീകരിച്ച ശേഷം ഹൈബി ഈഡൻ ഭാര്യ അന്നയ്ക്കും മകൾ ക്ലാരയ്ക്കുമൊപ്പം വള്ളിക്കാവിലേക്ക് തിരിച്ചു. അമൃതാനന്ദമയി മഠത്തിലെത്തിയ ഹൈബി ഈഡന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച ഹൈബി ഈഡനും കുടുംബവും ഒരു മണിക്കൂറോളം അമ്മയുമൊത്ത് ചെലവഴിച്ചു. നിറഞ്ഞ പുഞ്ചിരിയോടെയാണ് അമ്മ ഹൈബിയെയും കുടുംബത്തെയും സ്വീകരിച്ചത്. വിജയിച്ചു വരൂ എന്ന ആശംസയോടെയാണ് മാതാ അമൃതാനന്ദമയി ഹൈബി ഈഡനെ യാത്രയാക്കിയത്. പ്രചാരണത്തിന് അവധി നൽകിയിരുന്നെങ്കിലും വ്യക്തിപരമായ സന്ദർശനങ്ങൾക്കും ഫോൺ വഴി പിന്തുണ തേടാനും ഹൈബി സമയം കണ്ടെത്തി
Related Articles
വനിത ഗുണഭോക്തൃ സംഗമം – നാളെ (ഫെബ്രുവരി 24 ശനിയാഴ്ച)
എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നടത്തുന്ന കേരള പദ യാത്രയോടനുബന്ധിച്ചു വിവിധ കേന്ദ്രപദ്ധതികളുടെ വനിത ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കും.
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര് അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി
കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര് അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു.
ബോളിവുഡ് താരം സൽമാൻഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്സി അപ്പാർട്ട്മെൻ്റ് വസതിക്ക് പുറത്ത് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് Read More…