കൊച്ചി- കുങ്കുമ ഹരിത പതാകകളേന്തി ആവേശച്ചിറകിൽ ഭാരത മാതാവിനും ബി ജെ പി ക്കും നരേന്ദ്ര മോദിക്കും മുദ്രാവാക്യം വിളിക്കുന്ന നൂറു കണിക്കിന് പ്രവർ ത്തകരുടെ അകമ്പടിയോടെ തൃക്കാക്കര മണ്ഡലത്തിലെ വാഹന പര്യടനം ചളിക്കവട്ടത്തു നിന്നും ആരംഭിച്ചു. ചളിക്കവട്ടത്തു എൽ ജെപി സംസ്ഥാന പ്രസിഡണ്ട് പി.എച്ച, രാമചന്ദ്രൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.
എൻ.കെ. സി സംസ്ഥാന ജന. സെ ക്രട്ടറി എം.എൻ ഗിരി, എൽ ജെപി ജില്ലാ പ്രസിഡണ്ട് ലാലു പി.എം.
ബി ജെ പി നേതാക്കളായ എൻ. പി.ശങ്കരൻകുട്ടി, പദ്മജ എസ് മേനോൻ, വിനീത ഹരിഹരൻ, കെ.എസ്. ഉദയകുമാർ, സി.കെ. ബിനുമോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പര്യടനം
ധന്യ ജംഗ്ഷൻ, തൈക്കാവ് വെണ്ണല, ആലിൻചുവട്, ചെമ്പുമുക്ക്, തോപ്പിൽ ജംഗ്ഷൻ, കുഴിക്കാട് ക്ഷേത്രം, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, ഇന്ദിര ജംഗ്ഷൻ, പാലച്ചുവട് ജംഗ്ഷൻ, തുതിയൂർ ആനമുക്ക്, ഇടച്ചിറ ജംഗ്ഷൻ, അത്താണി ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് ഓപ്പൺ സ്റ്റേജിനു സമീപം പര്യടനം സമാപിച്ചു