Earthquake in Lakshadweep
National news News

ല​ക്ഷ​ദ്വീ​പി​ൽ ഭൂ​ച​ല​നം; തീ​വ്ര​ത 4.1 രേ​ഖ​പ്പെ​ടു​ത്തി

ക​വ​ര​ത്തി: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ ഭൂ​ച​ല​നം ഉണ്ടായതായി റിപ്പോർട്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ്ഥിരീകരിച്ചു. അ​ർ​ധ​രാ​ത്രി 12.15 ഓ​ടെ​യാ​യി​രു​ന്നു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മി​നി​ക്കോ​യ് ദ്വീ​പി​ൽ നി​ന്ന് 195 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ട​ലി​ൽ 27 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ന്ത്രോ​ത്ത്, അ​ഗ​ത്തി, അ​മി​നി, ക​ട​മം ദ്വീ​പു​ക​ളി​ൽ പ്ര​ക​മ്പ​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *