കൊച്ചി : എൻ.ഡി.എ സ്ഥാനാർത്ഥി ഡോ കെ.എസ്. രാധാകൃഷ്ണന്റെ . വാഹന പര്യടനം കളമശ്ശേരിയിലും ആവേശമായി മാറി.
ഇരു ചക്ര വാഹനങ്ങളിലായി നൂറു കണക്കിന് പ്രവർത്തകർ അദ്ദേഹത്തെ അനുഗമിച്ചു.
സ്വീകരണ സ്ഥലങ്ങളിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും ഷാളുകൾ അണിയിച്ചും ജാതി – മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ അദ്ദേഹത്തിന് സ്വീകരണം നൽകി.
കങ്ങരപ്പടിയിൽ ബിജെപി ഇന്റലക്ച്വൽ സെൽ സംസ്ഥാന സഹ കൺവീനർ യുവരാജ് ഗോകുൽ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വിവിധ തരം ക്ഷേമ പദ്ധതികൾ, വികസന പദ്ധതികൾ എന്നിവയിലൂടെ രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി മൂന്നാം ടേമിലേക്കും കുതിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് കാലം മുതൽ 80 കോടി ആളുകൾക്ക് . സൗജന്യമായി ഭക്ഷ്യധാന്യം, എല്ലാവർക്കും അടച്ചുറപ്പുള്ള വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാവർക്കും വൈദ്യുതി, 50 കോടി ആളകൾക്ക് വർഷത്തിൽ 5 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, 10 കോടി . വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ, 11 കോടി കർഷകർക്ക് വർഷം 6000 രൂപ വീതം കൃഷി സമ്മാൻ നിധി അങ്ങനെ മോദി സർക്കാർ ജാതി-മത-ദേശ- രാഷ്ട്രീയ ഭേദമന്യേ നടപ്പിലാക്കിയ പദ്ധതികളാണ് സർക്കാരിന്റെ വിജയത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കളമശ്ശേരി മണ്ഡലം പ്രസിഡണ്ട് ടി.സി. പ്രമോദ്കുമാർ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന സമിതിയംഗം കെ.പി.രാജൻ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, ജില്ലാ സെക്രട്ടറി ആർ. സജികുമാർ ജില്ലാ സെൽ കോർഡിനേറ്റർ എം.എം. ഉല്ലാസ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പെരിങ്ങഴ, എസ്.എൻ.ഡി.പി., കളമശ്ശേരി നോർത്ത്, മഞ്ഞുമ്മൽക്ഷേത്രം, എഫ്. എ. സി.ടി, ഡിപ്പോ, പാട്ടുപുരക്കൽ, എരമം, മുപ്പത്തടം കവല, പടിഞ്ഞാറെ കടുങ്ങല്ലൂർ, കിഴക്കേ കടുങ്ങല്ലൂർ, കണിയൻകുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം ഉളിയന്നൂരിൽ സമാപിച്ചു.