kerala news Local news News Politics

വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് വാത്തുരുത്തിയിലെത്തിയ ഹൈബി ഈഡന് ഹൃദയനിർഭരമായ വരവേൽപാണ് ലഭിച്ചത്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പ്രസംഗിച്ച് സ്ഥാനാർഥി ജനങ്ങളുടെ മനസ് കീഴടക്കി. വില്ലിംഗ്ഡൺ ഐലൻഡിലും ഹൈബി ഈഡൻ പ്രചാരണം നടത്തി. കൊച്ചി തുറമുഖത്തിൻ്റെ വികസനത്തിനും പുതിയ പദ്ധതികൾക്കും നടത്തിയ ഇടപെടലുകൾ സ്വീകരണ സമ്മേളനങ്ങളിൽ ഹൈബി വിശദീകരിച്ചു.ഇന്ന് കടവത്ര, വൈറ്റില, പൂണിത്തുറ, തമ്മനം, പാലാരിവട്ടം മേഖലകളിൽ ഹൈബി ഈഡൻ പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *