കൊച്ചി – എൻ.ഡി. എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം പറവൂർ മണ്ഡലത്തിലായിരുന്നു
നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിന്റെ പര്യടനം.
അനവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും റോഡിൽ കാത്തു നിന്നവരെ അഭിവാദ്യം ചെയ്തുവായിരുന്നു
പര്യടനം.
വരാപ്പുഴയിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു.
മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമായിരിക്കെ പ്രതിപക്ഷപാർട്ടികൾ നുണപ്രചരണം ആരംഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തു നടന്ന എല്ലാ ര പ്രീ- പോൾ സർവ്വെ കളും ഒരേ പോലെ എൻ.ഡി. എ സഖ്യം മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരും എന്നു തന്നെയാണ് പ്രവചിക്കുന്നത്. കേരളത്തിലും എൻ.ഡി.എ സഖ്യം തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ടി.എൻ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി സംസ്ഥാന സമിതിയംഗം പദ്മജ എസ്. മേനോൻ, ജില്ലാ സെക്രട്ടറി ആർ.സജികുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. ഉദയകുമാർ, ഇ. എസ്. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സോമൻ ആലപ്പാട്ട്, വടക്കേക്കര മണ്ഡലം പ്രസിഡണ്ട് സിമി തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.’
വരാപ്പുഴയിൽ നിന്നും ആരംഭിച്ച് . ചെറിയപ്പള്ളി, മന്നം, നമ്പൂരിയച്ചൻ പ്ളാവ്, പറയാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അണ്ടിശ്ശേരിക്ഷേത്രത്തിൽ പര്യടനം സമാപിച്ചു.