പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിലൂടെ ലക്ഷ്യമാക്കുന്നത് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണ്. കോയമ്പത്തൂരില്‍ നിന്നു രാവിലെ എട്ടിന് പുറപ്പെട്ട ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ 11.05നെത്തുകയും, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ 11.25നെത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്ഷനിൽ മടങ്ങിയെത്തുകയും ചെയ്തു. 12 നു ഇവിടെ നിന്ന് പുറപ്പെട്ട് കോയമ്പത്തൂരിൽ 2.30നെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കുന്നതായിരിക്കും. ഇത് റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ.സി. ചെയര്‍ കാര്‍ ട്രെയിനാണ്. പരീക്ഷണ ഓട്ടം നടത്തുന്നത് ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ്. ട്രെയിനിൻ്റെ സമയക്രമത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Related Articles
സംസ്കൃതസർവ്വകലാശാലയിൽഅന്തർദ്ദേശീയ സംസ്കൃതപ്രഭാഷണ പരമ്പര 21ന്
Posted on Author admin
ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ജനറൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ്, കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം എന്നിവയുടെ സഹകരണത്തോടെ സംസ്കൃത പഠനങ്ങളിൽ അന്തർദ്ദേശീയ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന് കല്‍പ്പിത സര്‍വകലാശാല
Posted on Author admin
ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ ജയിന് കല്‍പ്പിത സര്‍വ്വകലാശാലയും പങ്കു ചേരും.
പാലക്കാട് നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി അപകടം
Posted on Author admin
പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സംഭവം.