kerala news Local news News Politics

യു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാ​ഹു​ല്‍ ഗാന്ധി ​കോ​ട്ട​യ​ത്ത്

കോ​ട്ട​യം: യു.ഡി.എഫിന് ആ​വേ​ശം പ​ക​ര്‍ന്ന്​ ​രാഹുൽ ഗാന്ധി ഇന്ന് തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തിനായി കോ​ട്ട​യ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​നാണ് പരിപാടി.  തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അദ്ദേഹം പ്ര​സം​ഗി​ക്കും. വേദിയിൽ കോ​ട്ട​യ​ത്തെ യു.​ഡി​.എ​ഫ്. സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​വേ​ലി​ക്ക​ര സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പ​ത്ത​നം​തി​ട്ട സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രെ​ക്കൂ​ടാ​തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ. ജോ​സ​ഫ്, എം.​എം. ഹ​സ​ൻ‌ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉണ്ടായിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *