High temperature
kerala news

വേ​ന​ൽ​മ​ഴ​യി​ലും കൊ​ടും​ചൂ​ട് തുടരും 

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​മ​ഴ പ്ര​വ​ചനം സംസ്ഥാനത്ത് പലയിടത്തും നടക്കുമ്പോഴും താ​പ​നി​ല കു​ത്ത​നെ ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മുന്നറിയിപ്പ്. 11 ജി​ല്ല​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്നും പാലക്കാട് ജില്ലയിൽ വെ​ള്ളി​യാ​ഴ്ച വ​രെ ഉ​ഷ്‌​ണ ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മുന്നറിയിപ്പുണ്ടായി. 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​ത് ജില്ലയിലെ ചില പ്രദേശങ്ങളിലാണ്.  

Leave a Reply

Your email address will not be published. Required fields are marked *