തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. കേരളം നാളെ വിധി നിര്‍ണയിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
