കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.
