temperature rise
kerala news

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഉ​ഷ്ണ ത​രം​ഗ മു​ന്ന​റി​യി​പ്പ് മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ തു​ട​രു​ന്നു. താപനില മുന്നറിയിപ്പുള്ളത് പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്. ഓറഞ്ച് അലർട്ട് പാലക്കാടും, യെല്ലോ അലർട്ട് തൃ​ശൂ​ര്‍, കൊ​ല്ലം ജി​ല്ല​ക​ളിലും പ്രഖ്യാപിച്ചു. നിലവിൽ ഉയർന്ന താപനില മുന്നറിയിപ്പ്  ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലൊ​ഴി​കെ സം​സ്ഥാ​ന​ത്ത് മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം നിലനിൽക്കുന്നുണ്ട്. താപനില സാ​ധാ​ര​ണ​യേ​ക്കാ​ള്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉയരാനാണ് സാധ്യത. 

Leave a Reply

Your email address will not be published. Required fields are marked *