കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വ്യാഴാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.
Related Articles
33 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ
33 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ
കോട്ടയം – ഇത്തവണ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന മണ്ഡലമായി മാറുമെന്ന്എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ അറിയിച്ചു.
കോട്ടയത്ത് എൻഡിഎ ചരിത്ര വിജയം നേടും.കേരളം എൻ ഡി. എ യുടെ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക. എൻഡിഎ കോട്ടയം പാർലമെൻറ് മണ്ഡലംതെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി റോഡിൽ എസ് എച്ച് മൌണ്ടിലാണ് ഓഫീസ്. എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ജി. ലിജിൻ ലാൽ ,BDJS ജില്ലാ പ്രസിഡണ്ട് സെൻ, മറ്റ് Read More…
പക്ഷിപ്പനി; ആരോഗ്യവകുപ്പ് പരിശോധന ഊർജജിതം
എരുമേലി: പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 22 കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. അസ്വാഭാവികമായി കോഴികൾ കൂട്ടത്തോടെ ചാവുകയാണെങ്കിൽ അടിയന്തിരമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഫാമുകൾക്ക് നോട്ടീസ് നൽകി. തുടർദിവസങ്ങളിലും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത് സദാശിവൻ, കെ.എസ് പ്രശാന്ത്, കെ. ജിതിൻ, ഗോപകുമാർ, ആഷ്ന എന്നിവർ പരിശോധനയിൽ Read More…