സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അടച്ചിടാൻ നിർദ്ദേശം. തീരുമാനമെടുത്തത് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ 11 മണിമുതൽ 3 മണിവരെ സ്കൂൾ വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും, പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ ഒഴിവാക്കണമെന്നും തീരുമാനമെടുത്തു. ശരീരത്തിൽ പകൽ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യതാപമേൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോലിസമയം ഇതിനനുസരിച്ച് വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, മറ്റു കാഠിന്യമേറിയ ജോലികൾ ചെയ്യുന്നവർ എന്നിവർ ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
Related Articles
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ട്രാന്‍സ്പ്ലാന്റ് ഗെയിംസ്’ സുവനീര്‍ പ്രകാശനം ചെയ്തു
Posted on Author Web Editor
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന് സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ അവയവദാതാക്കളിലും സ്വീകര്‍ത്താക്കളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവയവദാനത്തിലൂടെ പ്രതിഫലിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദാനശീലവും സഹാനുഭൂതിയും അനുകമ്പയുമാണെന്നും ജസ്റ്റിസ് Read More…
കേരള സർക്കാരിൻ്റെ പുതുക്കിയ ഡി.എ ഉത്തരവില്‍ പ്രതിഷേധിച്ച് കെ.പി.സി.ടി.എ.
Posted on Author admin
കോളേജ് അധ്യാപകർക്ക് കേരള സര്‍ക്കാരിൻ്റെ പുതുക്കിയ ഡി.എ ഉത്തരവില്‍ നഷ്ടമായത് 500 കോടിയോളം രൂപയാണെന്ന് കെ.പി.സി.ടി.എ .