തിരുവനനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊടും ചൂട് കുറയുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകൾക്ക് നൽകിയിരിക്കുന്ന യെല്ലോ അലർട്ട് തുടരും.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. ഓറഞ്ച് അലർട്ടാണ് കേരള തീരത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.
