
kochi smart city
കൊച്ചി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം. സംഭവമുണ്ടായത് കൊച്ചി സ്മാര്‍ട്ട് സിറ്റിയിലാണ്. സംഭവത്തിൽ ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും പോലീസും. നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർ ഇതരസംസ്ഥാന തൊഴിലാളികളാണ് എന്നാണ് സൂചന.