Coral reefs
kerala news News

ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; കാരണം കടലിലെ ഉഷ്ണതരം​ഗം 

കൊച്ചി: ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ കടലിലെ ഉഷ്‌ണതരംഗത്തിന് വിധേയമായി വൻതോതിൽ നശിക്കുന്നതായി കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിൽ വ്യക്തമായത് കോറൽ ബ്ലീച്ചിങ്ങിന് ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും വിധേയമായതായാണ്. പവിഴപ്പുറ്റുകൾക്കുള്ളിൽ വസിക്കുന്ന ഭക്ഷണനിര്‍മാതാക്കളായ സൂക്ഷ്മജീവികളായ സൂസാന്തില്ലകളെ അവ പുറന്തള്ളുന്നത് മൂലമാണ് പവിഴപ്പുറ്റുകൾ നിറം നഷ്ടമായി മരണമടയുന്നത്. ഇത് സംഭവിക്കുന്നത് സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലമാണ്. ഈ പ്രതിഭാസത്തെയാണ് കോറൽ ബ്ലീച്ചിങ് എന്ന് പറയുക. കടൽജീവികളുടെ ആവാസവ്യവസ്ഥയെ ഉഷ്‌ണതരംഗം സാരമായി ബാധിക്കും. 

Leave a Reply

Your email address will not be published. Required fields are marked *