summer
kerala news

സം​സ്ഥാ​ന​ത്ത് 10 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കു സാ​ധ്യ​തയും  

തി​രു​വ​ന​ന്ത​പു​രം: ഇന്നും സം​സ്ഥാ​ന​ത്ത് ഉയർന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ജാ​ഗ്ര​താ മു​ന്ന​റി​യിപ്പ് നൽകിയിട്ടുള്ളത് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളൊ​ഴി​കെ10 ജി​ല്ല​ക​ളി​ലു​മാ​ണ്. താപനില സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ല്‍ നാ​ലു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉയരാനാണ് സാധ്യത. 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പാലക്കാടും, 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും, 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളിലും ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രംഅറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *