ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 ജൂണിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 12ന് ആരംഭിച്ച് 20ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 15 വരെയും 600 രൂപ പിഴയോടുകൂടി മേയ് 17 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസ് ‘0202-01-102-93VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.kerala.gov.in പോർട്ടലിൽ നിന്നും ലഭിക്കും.
Related Articles
കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്നും നാളെയും സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനിലയുടെ അളവ് കൂടും
Posted on Author admin
ഇന്നും നാളെയും സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
എസ്.എസ്.എൽ.സി ഫലം : എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം
Posted on Author Web Editor
എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം.