News

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിൽ ഡെലിവറി ചെയ്ത് സ്വിഗ്ഗി

ഡൽഹി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ വീട്ടിലെത്തിച്ച് ഓൺലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നി സംരംഭങ്ങളുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിലൂടെ സ്വർണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിൽ നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാൻ പറ്റുന്ന സൗകര്യം അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ എല്ലാവരും കാണുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിവസത്തിലാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം എന്നിവയുമായി സഹകരിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മിനിറ്റുകൾക്കുള്ളിൽ സർട്ടിഫൈഡ് സ്വർണ്ണ, വെള്ളി നാണയങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *