കുഞ്ഞിനെപ്പോലുള്ള ചര്‍മം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ കാണില്ല. പട്ടുപോലുള്ള മൃദുവായ ചര്‍മം എന്നെല്ലാം പരസ്യവാചകം കേള്‍ക്കുമെങ്കിലും ഇത് ലഭിയ്ക്കുന്നവര് അത്ര കാണില്ലെന്നതാണ് വാസ്തവം. ഇതിന് കൃത്രിമ വഴികള്‍ തേടിയിട്ട് കാര്യവുമില്ല. സോഫ്റ്റ് ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ചര്‍മത്തിന് ദോഷം വരുത്താത്ത ഒന്ന്. ഇത്തരം ഒന്നിനെ കുറിച്ചറിയാം. മൂന്നേ മൂന്ന് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഫേസ് ടോണര്‍. ഇതെങ്ങനെ തയ്യാറാക്കാന്‍ സാധിയ്ക്കും എന്നറിയാം
ഇതിന് വേണ്ടത് കററാര്‍വാഴ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവയാണ്. ഇന്നത്തെ കാലത്ത് പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അടങ്ങിയ ഒന്നാണ് കറ്റാര്‍വാഴ. മുഖത്തിന് തിളക്കം നല്‍കാനും മുഖം മൃദുവാകാനും സഹായിക്കുന്ന ഒന്ന്.
വൈറ്റമിന്‍ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു.ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മോയിസ്ച്ചറൈസറായും ഇത് ഉപയോഗിക്കാം. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും മുഖക്കുരു വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയധികം സഹായിക്കും.
ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്.ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ സുഖപ്പെടുത്താനും സൂര്യതാപം ശമിപ്പിക്കാനും ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്സ്ചറൈസിംഗ് ഗുണങ്ങളും സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കാരണം ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയും.
വരണ്ട മുഖം മിനുസമാക്കാനുള്ള, മൃദുവാക്കാനുള്ള മികച്ച വഴിയാണ് ഗ്ലിസറിന്‍ എന്നത്. ഗ്ലിസറിൻ വരണ്ട ചർമ്മത്തിൽ ഗുണം ചെയ്യുന്നു എന്ന് മാത്രമല്ല, എണ്ണമയമുള്ള ചർമ്മത്തിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. എണ്ണമയമുള്ള ചർമ്മത്തിന് അധികമായി ഈർപ്പം ആവശ്യമില്ലെങ്കിലും, ജലാംശം നിലനിർത്താൻ ഇതിന് വെള്ളം ആവശ്യമാണ്. അതിനായി ഗ്ലിസറിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഘടകമാണ് ഗ്ലിസറിൻ. ചർമ്മത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു. പല മോയിസ്ചറൈസറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഗ്ലിസറിന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞ് തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
ഇവ മൂന്നും ചേര്‍ത്തിളക്കുക. എണ്ണമയമുള്ള ചര്‍മമെങ്കില്‍ അതിന് അനുസരിച്ച് കുറച്ചു മാത്രം ഗ്ലിസറിന്‍ എടുക്കാം. ഇത് നല്ലതുപോലെ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ഏറെ നല്ലതാണ്. മുഖത്തിന് തിളക്കവും മിനുസവും നല്കാന് ഏറെ നല്ലതാണ് ഇത്. ഏത് തരം ചര്‍മത്തിനും ഇതേറെ ഗുണം നല്കുന്നു. പല ചര്‍മപ്രശ്നങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ഫേസ് ടോണറാണ് ഇത്. ഇത് ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മത്തിന് മാര്‍ദവും നല്കുന്നു. മുഖത്തിനു തിളക്കവും ചെറുപ്പവും നേടാം. തികച്ചും സ്വാഭാവികമായ ചര്‍മ സംരക്ഷണ വഴിയാണിത്.
ഇതിന് വേണ്ടത് കററാര്‍വാഴ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവയാണ്. ഇന്നത്തെ കാലത്ത് പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അടങ്ങിയ ഒന്നാണ് കറ്റാര്‍വാഴ. മുഖത്തിന് തിളക്കം നല്‍കാനും മുഖം മൃദുവാകാനും സഹായിക്കുന്ന ഒന്ന്.
വൈറ്റമിന്‍ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു.ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മോയിസ്ച്ചറൈസറായും ഇത് ഉപയോഗിക്കാം. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും മുഖക്കുരു വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയധികം സഹായിക്കും.
ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്.
ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ സുഖപ്പെടുത്താനും സൂര്യതാപം ശമിപ്പിക്കാനും ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്സ്ചറൈസിംഗ് ഗുണങ്ങളും സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കാരണം ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയും.
വരണ്ട മുഖം മിനുസമാക്കാനുള്ള, മൃദുവാക്കാനുള്ള മികച്ച വഴിയാണ് ഗ്ലിസറിന്‍ എന്നത്. ഗ്ലിസറിൻ വരണ്ട ചർമ്മത്തിൽ ഗുണം ചെയ്യുന്നു എന്ന് മാത്രമല്ല, എണ്ണമയമുള്ള ചർമ്മത്തിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. എണ്ണമയമുള്ള ചർമ്മത്തിന് അധികമായി ഈർപ്പം ആവശ്യമില്ലെങ്കിലും, ജലാംശം നിലനിർത്താൻ ഇതിന് വെള്ളം ആവശ്യമാണ്. അതിനായി ഗ്ലിസറിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഘടകമാണ് ഗ്ലിസറിൻ. ചർമ്മത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു. പല മോയിസ്ചറൈസറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഗ്ലിസറിന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞ് തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
ഇവ മൂന്നും ചേര്‍ത്തിളക്കുക. എണ്ണമയമുള്ള ചര്‍മമെങ്കില്‍ അതിന് അനുസരിച്ച് കുറച്ചു മാത്രം ഗ്ലിസറിന്‍ എടുക്കാം. ഇത് നല്ലതുപോലെ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ഏറെ നല്ലതാണ്. മുഖത്തിന് തിളക്കവും മിനുസവും നല്കാന് ഏറെ നല്ലതാണ് ഇത്. ഏത് തരം ചര്‍മത്തിനും ഇതേറെ ഗുണം നല്കുന്നു. പല ചര്‍മപ്രശ്നങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ഫേസ് ടോണറാണ് ഇത്.