May 13, 2026

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Screenshot 2026-05-13 095044

മലപ്പുറം : മങ്കടയിൽ വ്യൂ പോയിൻ്റ് സന്ദർശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു.
പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്.

റഹീസ് (20) ഫഹദ് (19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. 3 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു.

രണ്ട് പേര്‍ മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.