ജില്ലാ ആസൂത്രണ സമിതി
Local news

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-2024 സാമ്പത്തിക വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-2024 സാമ്പത്തിക വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കി തുക പൂർണ്ണമായും വിനിയോഗിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നൂറ്ശതമാനവും പൂർത്തിയാക്കി കൃത്യമായി ബില്ലുകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
99 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതികൾക്ക് യോഗം ഭേദഗതി അംഗീകാരം നൽകി. 2024-25 വർഷത്തെ വാർഷിക പദ്ധതി ഓൺലൈനായി ആദ്യം സമർപ്പിച്ച മാറാടി ഗ്രാമപഞ്ചായത്തിനെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനെയും യോഗത്തിൽ അഭിനന്ദിച്ചു. മാറാടി , മുളന്തുരുത്തി, ആയവന, കടുങ്ങല്ലൂർ, വാരപ്പെട്ടി, പാമ്പാക്കുട, കുമ്പളം, വടവുകോട്, പുത്തൻകുരിശ്, എടക്കാട്ടുവയൽ, ആലങ്ങാട്, മണീട് എന്നീ ഗ്രാമപഞ്ചായത്തുകളും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും അടക്കം 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് 2024-25 വർഷത്തെ വാർഷിക പദ്ധതി സമർപ്പിച്ചിട്ടുള്ളത്. യോഗത്തിൽ കേരള ഖര മാലിന്യ പരിപാലന പദ്ധതി 2023-24 വർഷത്തെ ഭേദഗതി ചെയ്ത പ്രോജക്ടുകൾക്കും അംഗീകാരം നൽകി. ലഭ്യമാകുന്ന തുക പരമാവധി ഈ സാമ്പത്തിക വർഷം തന്നെ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, ആസൂത്രണ സമിതി അംഗങ്ങളായ തുളസി ടീച്ചർ, ഉല്ലാസ് തോമസ്, എ.എസ് അനിൽ കുമാർ, പി. കെ ചന്ദ്രശേഖരൻ നായർ, ജമാൽ മണക്കാടൻ, അനിമോൾ ബേബി, റീത്ത പോൾ, ശാരദ മോഹൻ, ഷൈനി എബ്രഹാം, മേഴ്‌സി ടീച്ചർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *