കൊച്ചി: കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ഐസിസ് പ്രവര്ത്തകന് പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറിനെതിരായ കേസിലാണ് കോടതി ഇന്ന് വിധി പറയുന്നത്. പകല്‍ 11ന് ആണ് എന്‍ഐഎ കോടതി വിധി പ്രഖ്യാപിക്കുക. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
2018 മേയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് ഇയാള്‍ കേരളത്തില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.