accident
Local news

 ഓ​ട്ടോ​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷ‌​യി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്ത്(7) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ലു​വ കു​ട്ട​മ​ശേ​രി​യി​ലാണ്  ദാ​രു​ണ സം​ഭ​വം നടന്നത്.

അ​ച്ഛ​ൻ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് വീഴുകയും  എ​ഴു​ന്നേ​ല്‍​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ല്‍ നി​ന്നും വ​ന്ന കാ​ര്‍ ഇ​ടി​ക്കു​കയുമായിരുന്നു. ഇ​ടി​ച്ച​ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി.


സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാൻ സാധിച്ചില്ല. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *