തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലായ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ, വൈദ്യുതി ബോർഡിനെ ആശങ്കയിലാഴ്ത്തുന്നത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തതാണ്. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി പ്രതിസന്ധിയെക്കുറിച്ച് ചർച്ച നടത്തി. ഉന്നതതല യോഗം നാളെ ചേരും. വൈദ്യുതി ഉപഭോഗത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 110.06 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ വൈദ്യുതി ഉപഭോഗം. അതേസമയം, വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകതയിൽ വർധനവുണ്ടായി. ഇന്നലെ 5728 മെഗാവാട്ടായി മാറി തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത.
Related Articles
ലക്ഷദ്വീപ് നാളെ ബൂത്തിലേക്ക്
Posted on Author Web Editor
കൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരസാധ്യത തീരെയില്ല.മത്സരം കോൺഗ്രസ്, എൻ.സി.പി (എസ്) പാർട്ടികൾ തമ്മിലാണെന്നതാണ് അവസാനവട്ട വിശകലനത്തിലും വ്യക്തമാകുന്നത്. രാഷ്ട്രീയപാർട്ടികളുടെ റാലികളോടെയാണ് ദ്വീപുകളിൽ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിച്ചത്.
കൂട്ടമരണത്തിൽ നടുങ്ങി നാട്
Posted on Author admin
കൊച്ചുകൊട്ടാരം, ഞണ്ടുപാറ ഗ്രാമങ്ങൾ ഏറെ ഞെട്ടലോടെയാണ് ഒരു കുടുംബത്തിലെ അഞ്ചു ജീവനുകൾ പൊലിഞ്ഞത് നോക്കിക്കാണുന്നത്.
നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കാലിക്കട്ട് സർവകലാശാല
Posted on Author admin
നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കാലിക്കട്ട് സർവകലാശാല