കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്. ഓമശേരിയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ സംഗമത്തിനിടെയയിരുന്നു അപകടം.
