കല്‍പ്പറ്റ: വയനാട്ടില്‍ കിണറിനുള്ളിൽ കടുവയെ കണ്ടെത്തി. കടുവയെ കലണ്ടെത്തിയത് മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറിലാണ്. കിണറ്റിലെ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാൻ ഇന്ന് രാവിലെയെത്തിയപ്പോഴ്ഗാണ് കടുവ ദൃഷ്ടിയിൽപ്പെടുന്നത്. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലതെത്തിയ ശേഷം കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന. ഈ കടുവ ഏതാണന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതാവശ്യമാണ്. മുൻപ് കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശങ്ങൾക്കരികിലായാണ് വനമേഖലയോട് ചേര്‍ന്നുള്ള മൂന്നാനക്കുഴി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം നേരത്തെയും ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.
