A tribal elder brutally beaten up
Local news

എറണാകുളത്ത് ആദിവാസി മൂപ്പന് നേരെ ക്രൂരമർദനം

കൊച്ചി: എറണാകുളം കാലടിയിൽ ആദിവാസി മൂപ്പന് നേരെ ക്രൂരമർദനം. കാലടി ചെങ്ങലിൽ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്ന് പേർ അടങ്ങുന്ന സംഘം മർദിച്ചത്. കാലടി പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചെങ്ങൽ സ്വദേശികളായ ഷിന്റോ, പ്രവീൺ, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മൂന്ന് പേരിൽ രണ്ട് പേരാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

ചായക്കടയിലേക്ക് പോയ ഉണ്ണിയെ പ്രതികൾ വഴിയിൽ തടത്ത് നിർത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. ഉണ്ണി മറ്റൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *