തൃശൂർ: തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറിയിട്ടുണ്ട്. പത്തിലധികം പേജുള്ള പരാതിയാണ് രാമകൃഷ്ണൻ പൊലീസിന് സമർപ്പിച്ചത്. അതേസമയം, പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.യിട്ടുണ്ട്.പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ അധിക്ഷേപം പരാമർശങ്ങൾ.
Related Articles
നൈപുണ്യ പരിശീലനത്തിന് എൽബിഎസ് സ്കിൽ സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നു
Posted on Author admin
നൈപുണ്യ പരിശീലനം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എൽബിഎസ് സെന്ററിന്റെ കീഴിൽ എൽ.ബി.എസ് സ്കിൽ സെന്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു.
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്; ഏപ്രിൽ 13 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
Posted on Author Web Editor
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് യുവതിക്ക് പരിക്കേറ്റു
Posted on Author admin
പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് യുവതിക്ക് പരിക്കേറ്റു