തിരുവനന്തപുരം : കരിങ്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ്. വിദ്യാർത്ഥിക്ക് പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാം വർഷ ദന്തൽ വിദ്യാർഥിയായിരുന്ന വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26)വാണ് മരിച്ചത്.
ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ച് സ്‌കൂട്ടറിൽ പോവുകയായിരുന്ന അനന്തുവിൻ്റെ ദേഹത്തേക്കു വീഴുകയായിരുന്നു. സംഭവം നടന്നത് ഇന്നു രാവിലെ എട്ടു മണിക്ക് ശേഷമാണ്.
വിദ്യാർത്ഥിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.