കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ അതിഥി തൊഴിലാളിയായ പ്രതി റിമാൻഡിൽ. ജാർഖണ്ഡ് ജെസ്പുർ സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
ആലുവ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ സുരേഷ് കല്ലെറിഞ്ഞ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. കൈയില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ രാജേഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.