കണ്ണൂര്‍ : കണ്ണൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. ചെറുപുഴയില്‍ പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രാജേഷിന്റെ മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വീട്ടിലെ വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇരുട്ടായതിനാല്‍ ആക്രമണം നടത്തിയ ആളെ കാണാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
Related Articles
തൃശൂർ ഇനി പൂരലഹരിയിൽ; തൃശൂർ പൂരത്തിന് കൊടിയേറി
ഈ വർഷത്തെ തൃശൂർ പൂരത്തിന് കൊടിയേറി.
സംസ്ഥാനത്ത് കൊടുംചൂടും വേനൽമഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കൊടുംചൂടും വേനൽമഴയും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 39 ഡിഗ്രി സെൽഷ്യസ് വരെ തൃശൂർ, പാലക്കാട് ജില്ലകളിലും, 38 ഡിഗ്രി സെൽഷ്യസ് വരെ കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 37 ഡിഗ്രി സെൽഷ്യസ് വരെ പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലും, 36 ഡിഗ്രി സെൽഷ്യസ് വരെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും, ബുധനാഴ്ച വരെ ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കേരളത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ Read More…
ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം
മാർച്ച് 16ന് കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.