കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സുരാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പൻഡ് ചെയ്യുന്നതടക്കം നടപടിയാണ് കൈക്കൊള്ളുന്നത്. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടും സുരാജ് ഒരു മറുപടിയും നൽകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം സംഭവിച്ചത്. സുരാജ് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകവെയാണ് എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായായി കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്രചെയ്തിരുന്ന മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതുകാലിന്റെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് മോട്ടോർ വാഹനവകുപ്പിന് കൈമാറിയത്.