Actress assault case
kerala news

നടിയെ ആക്രമിച്ച കേസ്;  ദിലീപിന് തിരിച്ചടി, മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് നടിക്ക് കൈമാറും 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് കെ ബാബുവാണ് ഇത് സംബന്ധിച്ച് നിർണായക നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി പറഞ്ഞു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്താണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക്  പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപ് ഉന്നയിച്ച ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. 

Leave a Reply

Your email address will not be published. Required fields are marked *