ബെര്‍മിങ്ങാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തിലെ ആദ്യഗെയിം നേടി (21-10) സിന്ധു മുന്നിട്ടുനില്‍ക്കേ, എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയന്‍ താരം ആന്‍ സെ യങ് ആയിരിക്കും രണ്ടാംറൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.
Related Articles
അശ്വത്ഥാമാവായി ബിഗ്ബി; കൽക്കി 2898 എഡിയിലെ അമിതാഭ് ബച്ചൻ്റെ ക്യാരക്ടർ ടീസർ പുറത്ത്
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. Read More…
പക്ഷിപ്പനി: പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി പൂർത്തിയായി
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. എടത്വയിൽ 5,355 പക്ഷികളെയും ചെറുതനയിൽ 11,925 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക Read More…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മാര്‍ച്ച് 22നു
മാര്‍ച്ച് 22 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) 17-ാം എഡിഷന് തുടക്കമാകുന്നു.