ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു.ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്.
കായംകുളം എം എസ് എം കോളജിന് സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.