kerala news

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും.

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം അവതരിപ്പിച്ചത്. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും കൊണ്ടുവന്നു. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കരുതെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം കാരണം പലയിടത്തും ടെസ്റ്റ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്കൂളുകാരുമായി അഡീഷണൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *