Angamaly Chef Field Institute of Hotel Management and Aviation
Local news

ബെറ്റർ കിച്ചൺസ് എവറസ്റ്റ് കുലിനറി ചലൻഞ്ച് സിസൺ 5 ൽ അങ്കമാലി ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷൻ ചാമ്പ്യൻമാരായി.

ബെറ്റർ കിച്ചണും മിനിസ്ട്രി ഓഫ് ടൂറിസം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി പാലാ സെൻ്റ് ജോസഫ്സ് കോളേജിൽ വച്ചാണ് റീജിയണൽ കുലിനറി ചലൻഞ്ച് സംഘടിപ്പിച്ചത്. കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷനിലെ വിദ്യാർത്ഥികളായ അമ്യത മനോഹരനും , ഫേബ ആൻജലികയും കരസ്ഥമാക്കി. പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായറും സെലിബ്രിറ്റി ഷെഫ് അമർ മോൽക്കിയും അടങ്ങിയ വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്. മാർച്ചിൻ മുംബൈയിൽ വച്ച് നടക്കുന്ന നാഷണൽ ലെവൽ കോമ്പറ്റീഷനിൽ പങ്കെടുക്കാനും അമ്യതയ്ക്കും ഫേബയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *