കൊച്ചി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിച്ച് ഇടതു സർവ്വീസ് സംഘടനയായ എഫ് എസ്. ഇ.ടി.ഒ യുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടന സംരക്ഷണ സദസ്സ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും തടയണമെന്നും സംഘാടകരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.
തിരഞ്ഞെടുപ്പുകാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി പി എം നടത്തുന്ന രാഷ്ട്രീയ പ്രചാരണം പരാജയഭീതിയിൽ നിന്നും ഉണ്ടായതാണെന്നും ഇതിന് കൂട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.