Anu murder case
kerala news

 അനു കൊലപാതകക്കേസ്: പ്രതി മുജീബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും. മലപ്പുറം കൊണ്ടോട്ടിയിൽ അനുവിൻ്റെ ആഭരണങ്ങൾ വിറ്റ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രദേശവാസികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലിലാകും തെളിവെടുപ്പ്.  ഇന്നലെ പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിൽ എത്തിച്ച് തെളിവെടുത്തിരുന്നു.    പ്രതിയെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *