April Fool
Local news

‘ഏപ്രിൽ ഫൂൾ’ വിനയായി; ബിജുവിൻ്റെ മരണം പലരും വിശ്വസിച്ചത് ചിത്രം അയച്ചശേഷം

റാന്നി : കാട്ടാന ആക്രമണത്തിൽ പമ്പാവാലി പി.ആർ.സി. മലയിൽ ബിജു കൊല്ലപ്പെട്ടത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു. അയൽവാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും ഈ വിവരം അറിയിക്കാനായി നാട്ടുകാരിൽ പലരെയും ഫോണിൽ ബന്ധപ്പെടാൻ  ശ്രമിച്ചെങ്കിലും പലരും കോൾ എടുക്കുകയുണ്ടായില്ല. ബാക്കിയുള്ളവരാകട്ടെ ഏപ്രിൽ ഫൂളാക്കേണ്ട എന്നറിയിച്ച് കോൾ കട്ട് ചെയ്യുകയായിരുന്നു. ഇത്തരം അനുഭവങ്ങളാണ് ഭൂരിഭാഗം പേരിൽ നിന്നുമുണ്ടായതെന്ന് ലിസി വെളിപ്പെടുത്തി. ഭീതിയോടെയും സങ്കടത്തോടെയുമാണ് ബിജുവിൻ്റെ മൃതദേഹത്തിനു സമീപം നിന്ന് ഓരോ കോളും ചെയ്‌തിരുന്നത്‌. അവസാനം ചിത്രം അയച്ചുകൊടുത്തതിന് ശേഷമാണ് പലർക്കും സംഭവത്തിൻ്റെ ഗൗരവം മനസ്സിലായി എത്തിത്തുടങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *