തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. വിവിധ പാത്രങ്ങളിലും ടിന്നിലുമായി ഒളിപ്പിച്ചിരുന്ന 324.140 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് എക്സ്റേ പരിശോധനയിലൂടെ കണ്ടെടുത്തതതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്നു തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ഓട്സ് നിറച്ച ടിന്, പച്ചക്കറി അരിയുന്നതിനുള്ള കത്തികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയിലാണ് സ്വര്‍ണം അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.
