കൊച്ചി – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ – മൃഗസംരക്ഷണ – ഫിഷറീസ് വകുപ്പ്മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു. രവിപുരത്ത് ബി ജെ പി എറണാകുളം സൗത്ത് മണ്ഡലം സെക്രട്ടറി സജീവ് വി. നായരുടെ വസതിയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മണ്ഡലം പ്രസിഡണ്ട് അജിത് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Author: Web admin
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്
ദുബായ്: 2000ല്‍ ന്യൂസിലന്‍ഡിനോടെറ്റ പരാജയത്തിന് കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലില്‍ എതിരാളികളായ കിവികളെ ആദ്യം സ്പിന്നില്‍ കുരുക്കിയും പിന്നീട് നായകന് രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ടീം ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ കിരീടനേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയും സ്വന്തമാക്കി. ദുബായ് Read More…
എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി തകര്‍ന്നു വീണ് അപകടം; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് എട്ട് രോഗികള്‍ വാര്‍ഡിലുണ്ടായിരുന്നു. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചത്. കുഞ്ഞിന് പാല് കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. ഇതു മൂലം Read More…
എറണാകുളത്ത് നിന്നും യുവാവിനെ കാണാതായതായി പരാതി
കൊച്ചി: 45 കാരനെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ളെവിന്‍ ജോസ് (45) എന്നയാളെയാണ് ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനല്‍ തുടങ്ങുക. തോല്‍വിയറിയാതെയാണ് ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ലീഗ് മല്‍സരങ്ങളില്‍ മൂന്നിലും വിജയിച്ച് മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ തന്നെയാണ് കരുത്തര്‍. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍. ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളുടെ എണ്ണത്തില്‍ ഇത് ഇന്ത്യയുടെ പതിനാലാമത് Read More…
ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി.
ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലി റോഡിലെ ഗോഡൗണില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഡിറ്റേനേട്ടര്‍, തോക്ക് ഉള്‍പ്പെടെ ഉള്ളവയാണ് കണ്ടെത്തിയത്.
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി ദേശീയ വക്താവ് അപരാജിത സാരംഗി എം.പി
കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ എം പിയെ ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ സൂര്യനാരായണ ഭട്ട് സ്വീകരിച്ചു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം എ ബ്രഹ്മരാജ് , സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ഭസിത് കുമാര്‍, മണ്ഡലം പ്രസിഡന്റ് ഷിജ സതീഷ്, നേതാക്കളായ ടി കെ മഹേഷ്, രാഹുല്‍ പാറക്കടവ്, ബിജു പുരുഷോത്തമന്, എന്‍ Read More…
നാടകമേ ഉലകം! ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്
കൊച്ചി: ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ Read More…
അമ്മമാരേ കാണു, ഈ ‘ഡോക്ടറമ്മയെ’
കൊച്ചി: ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്മി പ്രശാന്തിന്റേത്. ക്ലിയോ സ്പോർട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്മി പങ്കെടുത്തത്. പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ മകൻ Read More…
‘ഹോപ്പാണ്’ ഡോ. ഷെറിൽ; കൊച്ചി മാരത്തോണിൽ ഓടി യുകെ വനിത
കൊച്ചി: ഫെഡറൽബാങ്ക് കൊച്ചി മാരത്തണിൽ ശ്രദ്ധനേടി ഇംഗ്ലണ്ടിൽ നിന്നുള്ള 76കാരി. ഡോ.ഷെറിൽ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണിൽ പങ്കെടുക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്. “ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാർത്ഥമാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്.” ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാൻ സഹായിച്ചതായി ഷെറിൽ പറഞ്ഞു. “എനിക്കൊപ്പം ‘ഹോപ്പിൽ’ Read More…