എറണാകുളം: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനു അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി.
ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ എന്ന് നേരത്തെ അറിയിച്ചിരുന്നതാണ് മാറ്റിയത്. അഭിമുഖ തീയതിയായ 14 ന് ബുധൻ വരെ സ്വീകരിക്കും. അഭിമുഖം നേരത്തെ അറിയിച്ചതുപ്രകാരം 14 ബുധനാഴ്ച
നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. പുരുഷ തെറാപ്പിസ്റ്റ് രാവിലെ 10 നും സ്ത്രീ തെറാപ്പിസ്റ് ഉച്ചകഴിഞ്ഞ് 2 നുമാണ് അഭിമുഖ സമയം. ഫോൺ : 0484-2919133