കൊച്ചി: ദു:ഖവെള്ളിയാഴ്ചദിവസം പ്രചരണ പരിപാടികൾക്ക് അവധി കൊടുത്ത എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ശനിയാഴ്ച പതിവു പോലെ അതിരാവിലെ തുടക്കമിട്ടു. ജില്ലാ ഭരണ സിരാകേന്ദ്രമായ കാക്കനാട്ടേക്കും പരിസര പ്രദേശങ്ങളിലേക്കുമായിരുന്നു യാത്ര. കളക്ടറേറ്റു ജംഗ്ഷനിൽ പ്രവർത്തകരുടെ ഹൃദ്യമായ സ്വീകരണം. അവിടെ നിന്നും അമ്പലം കോളനിയിലേക്ക്.
കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം പാട്ടുപുരക്കാവ്ദേവീ ക്ഷേത്രത്തിലെത്തി.
ജഗദീശ്വരിയെ വണങ്ങി അനുഗ്രഹം വാങ്ങി നാമനിർദ്ദേശപത്രികയുടെ അവസാന തയ്യാറെടുപ്പുകളിലേക്ക്.പിന്നെ കളക്ടറേറ്റ് ജംഗ്ഷനിനുമുന്നിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന ചെയ്ത ശേഷം മുതിർന്ന നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കളക്ടറേറ്റിലെത്തി പത്രിക സമർപ്പണം. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പാലാരിവട്ടം സംസ്കാര ജംഗ്ഷനിലേക്ക്. അവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം ശാന്തിപുരം കോളനിയിലെത്തി. കോളനിയിലെ വീടുകൾ ഓരോന്നും സന്ദർശിച്ച് അവരുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പും നൽകി. നേരെ കരുണാകരഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിലേക്ക്,
അവിടെ തനി മോഹനൻ ജ്ഞാന തപസ്വിയിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം
പാലാരിവട്ടത്ത് ബൂത്ത് തല പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി ബൂത്ത് തല പ്രവർത്തകർക്കായി നടത്തിയ വെബ്നാറിൽ പങ്കെടുത്തു.അവിടെ നിന്നും മറൈൻ ഡ്രൈവിലേക്ക്.
അവിടെ കൂൻസ് വാക്ക് വേയിൽ തന്റെ പ്രചരണാർത്ഥം യുവം മ്യൂസിക്ക് വെബ് അവതരിപ്പിച്ച സംഗീത പരിപാടിയിൽ പങ്കാളിയായി.
അവിടെ നിന്നും എറണാകുളം ശിവക്ഷേത്രത്തിനു സമീപം ഗ്രാമജന സമൂഹമഠം സംഘടിപ്പിക്കുന്ന ശാസ്താ പ്രീതിയിലും പങ്കെടുത്ത ശേഷം തിരിച്ചു വീട്ടിലേക്ക്.